പ്രശോഭിനെ കടലില്‍ തള്ളിയതുതന്നെയെന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം: കപ്പൽകമ്പനി അധികൃതരുടെ വാദം തെറ്റാണെന്നും മകനെ മ൪ദിച്ച് കടലിൽ തള്ളിയതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും പ്രശോഭിൻെറ മാതാപിതാക്കൾ. പ്രഭുദയ കപ്പലിൻെറ സെക്കൻഡ് ഓഫിസ൪ പ്രശോഭിൻെറ മാതാപിതാക്കളാണ് കപ്പൽകമ്പനി അധികൃതരുടെ വാദത്തിനെതിരെ രംഗത്തെത്തിയത്.
പ്രശോഭിനെ ആരും വധിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇക്കാര്യം പ്രശോഭിൻെറ മൊഴിയിൽ ഇല്ലെന്നുമാണ് ചൊവ്വാഴ്ച കപ്പൽകമ്പനി പറഞ്ഞത്. എന്നാൽ മ൪ദിച്ചശേഷം കടലിലേക്ക് തള്ളിയിട്ടതാണെന്ന് ശ്രീലങ്കൻ നേവിയുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പ്രശോഭ് പിതാവ് സുഗതനോട് ഫോണിൽ സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി സുഗതൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.