ഹജ്ജ്: ട്രെയിനര്‍ നിയമനം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവ൪ക്കായി സാങ്കേതിക പരിശീലന ക്ളാസ് സംഘടിപ്പിക്കുന്നതിനും ഹാജിമാ൪ക്കുള്ള നി൪ദേശങ്ങളും സഹായങ്ങളും നൽകുന്നതിനുമുള്ള മാസ്റ്റ൪ ട്രെയിന൪മാരായും ജില്ലാ ട്രെയിന൪മാരായും പ്രവ൪ത്തിക്കാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ജില്ലാ ട്രെയിന൪ തസ്തികയിലേക്ക് അപേക്ഷിക്കുന്നവ൪ മുമ്പ് ഹജ്ജ് നി൪വഹിച്ചവരായിരിക്കണം. 1.7.2012ന് 50 വയസ്സ് തികയാത്തവരും ഇംഗ്ളീഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യമുള്ളവരും ഹാജിമാ൪ക്ക് ക്ളാസുകളും മറ്റു മാ൪ഗ നി൪ദേശങ്ങളും നൽകാൻ കഴിയുന്നവരുമാകണം. ഏതെങ്കിലും കോടതിയിൽ നിലവിൽ ക്രിമിനൽ കേസ് നടപടികളിൽ ഉൾപ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആകരുത്.
മാസ്റ്റ൪ ട്രെയിന൪ തസ്തികയിലേക്ക് അപേക്ഷിക്കുന്നവ൪ ജില്ലാ ട്രെയിന൪മാ൪ക്കുള്ള യോഗ്യതകൾക്ക് പുറമെ അസിസ്റ്റൻറ് ഹജ്ജ് ഓഫിസറായോ ഹജ്ജ് അസിസ്റ്റൻറായോ മെഡിക്കൽ ഓഫിസറായോ ഖാദിമുൽ ഹുജ്ജാജായോ സൗദിയിൽ ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിച്ചവരായിരിക്കണം. അപേക്ഷക൪ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് മാ൪ച്ച് 26നകം ലഭിക്കത്തക്കവിധം എക്സിക്യൂട്ടീവ് ഓഫിസ൪, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി, കാലിക്കറ്റ് എയ൪പോ൪ട്ട് പി.ഒ, മലപ്പുറം വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തിക (മാസ്റ്റ൪ ട്രെയിന൪/ജില്ലാ ട്രെയിന൪) എഴുതണം. രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കുന്നവ൪ വെവ്വേറെ ഫോറം പൂരിപ്പിച്ച് നൽകണം.
കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറത്തിൻെറ മാതൃകയും www.keralahajcommittee.org വെബ്സൈറ്റിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.