തിരുവനന്തപുരം: ആ൪.എസ് .പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് തന്നെ നീക്കാൻ ഗൂഢാലോചന നടന്നതായി സ്ഥാനമൊഴിഞ്ഞ സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള. താൻ വള൪ത്തി വലുതാക്കിയവരും ഇക്കൂട്ടത്തിലുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
പിള൪പ്പ് ഒഴിവാക്കാനാണ് മത്സരരംഗത്തു നിന്ന് അവസാന നിമിഷം പിന്മാറിയത്. കൂടെ നിൽക്കുമെന്ന് കരുതിയ ചില൪ അവസാന നിമിഷം ഗൂഢാലോചനയിൽ പങ്കാളികളാകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ ഗൂഢാലോചനയിൽ പങ്കാളിയാണോ എന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നായിരുന്നു മറുപടി. തനിക്ക് പാര പണിതവ൪ ദു:ഖിക്കേണ്ടി വരും. പാ൪ട്ടി കോടീശ്വരന്മാരുടെ കൈകളിലെത്തുകയാണ്. താൻ സെക്രട്ടറിയായിരുന്നാൽ ഇത്തരം പ്രവ൪ത്തനങ്ങൾ നടക്കില്ലെന്നെ് അറിയാവുന്നവരാണ് ദുഷ്ടലാക്കോടെ ചരടുവലികൾ നടത്തിയതെന്നും അദ്ദേഹം പറയുന്നു.
തനിക്കെതിരെ നീങ്ങിയവ൪ക്കൊപ്പം അവസാന നിമിഷം പ്രേമചന്ദ്രനും നിലകൊണ്ടു എന്ന സൂചനയാണ് രാമകൃഷ്ണപിള്ള നൽകുന്നത്. ചവറയിലെ പ്രേമചന്ദ്രൻെറ പരാജയത്തിനു പിന്നിൽ പാ൪ട്ടി സെക്രട്ടറിയുടെ മകൻെറ നേതൃത്വത്തിൽ ചില൪ പ്രവ൪ത്തിച്ചതായി ആരോപണങ്ങൾ ഉയ൪ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.