വി.എസ് രാജിവെക്കണം -തങ്കച്ചന്‍

കൊച്ചി: മുഖ്യമന്ത്രിയെന്ന നിലയിലെ സ്വാധീനം ഉപയോഗിച്ച് മകൻ അരുൺകുമാറിന് സ്ഥാനമാനങ്ങൾ നേടിക്കൊടുത്തതായി നിയമസഭ സമിതി കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ സ്ഥാനം ഒഴിയണമെന്ന് യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചൻ. അല്ലെങ്കിൽ പാ൪ട്ടി നേതൃത്വം അദ്ദേഹത്തെ പുറത്താക്കാൻ തയാറാകണം- പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രഥമ ദൃഷ്ടിയിൽ വി.എസ് തെറ്റുചെയ്തതായി തെളിഞ്ഞ സാഹചര്യത്തിൽ ഔദ്യാഗിക സ്ഥാനങ്ങളിൽ തുടരാൻ ധാ൪മികമായും നിയമപരമായും അവകാശമില്ല. വി.എസിൻെറ പ്രസ്താവനകൾ മാന്യതക്കും വഹിക്കുന്ന സ്ഥാനത്തിൻെറ അന്തസ്സിനും നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടെ നിൽക്കുമ്പോൾ നല്ലവരെന്നും പാ൪ട്ടി വിടുമ്പോൾ കൊള്ളരുതാത്തവരെന്നും പറയുന്ന വി.എസിൻെറ സമീപനം ശരിയല്ല.  സിന്ധുജോയിയെ അഭിസാരികയാക്കി ചിത്രീകരിച്ച വി.എസിൻെറ നടപടി സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. ആരോപണങ്ങൾ തെളിഞ്ഞത് മൂലമുണ്ടായ മാനസിക വിഭ്രാന്തിയിലാണ് വി.എസ് എന്നും അദ്ദേഹം രാജിവെച്ച് പോവുകയാണ് വേണ്ടതെന്നും തങ്കച്ചൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.