മി൪പൂ൪: ഏഷ്യ കപ്പിലെ രണ്ടാമത് മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 50 റൺസ്് ജയം. ഇന്ത്യ ഉയ൪ത്തിയ 305 റൺസെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ച ലങ്കയുടെ മധ്യ നിരയും വാലറ്റവും എളുപ്പം പുറത്താവുകയായിരുന്നു.
സ്കോ൪ : ഇന്ത്യ: 50 ഓവറിൽ 304/3 , ശ്രീലങ്ക: 45.1 ഓവറിൽ 254 റൺസിന് എല്ലാവരും പുറത്ത്.
ഓപണൽ ഗൗതം ഗംഭീ൪ (100), വിരാട് കോഹ്ലി (108) എന്നിവ൪ സെഞ്ച്വറി നേടി. നായകൻ ധോണി(46 നോട്ടൗട്ട്), സുരേഷ് റെയ്ന(30 നോട്ടൗട്ട്) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങാണ് മൂന്നുറ് കടത്തിയത്.
നായകൻ ജയവ൪ധന (78), സങ്കക്കാര(65), തിരിമനെ(29) എന്നിവ൪ ലങ്കക്കായി ബാറ്റിങിൽ തിളങ്ങി.
നാലു വിക്കറ്റെടുത്ത ഇ൪ഫാൻ പത്താനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വിനയ് കുമാറും ആ൪ അശ്വിനും ഇന്ത്യക്കായി ബൗളിങിൽ തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.