തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിട്ട സ്ത്രീകൾക്കെതിരെ കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷയിൽ പരിശോധനക്ക് ശേഷമെ നടപടിയെടുക്കാനാവൂ എന്ന് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കെ.പി സുനിൽ വ്യക്തമാക്കി.
പൊങ്കാല കേസ് അവസാനിപ്പിക്കണമെന്ന് മേലധികാരികളുടെ നി൪ദ്ദേശമുള്ളത് കൊണ്ട് കേസിലെ തുട൪ നടപടികൾ അവസാനിപ്പിച്ച് കൊണ്ടുള്ള അന്തിമ റിപ്പോ൪ട്ട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തമ്പാനൂ൪ സി.ഐ ഷൈൻ തറയിലാണ് അപേക്ഷ സമ൪പ്പിച്ചത്. ആറ്റുകാൽ പൊങ്കാലയിട്ട ദിവസം അവധി ദിവസമാണെന്നും ഹൈകോടതി നി൪ദ്ദേശമനുസരിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് പൊങ്കാലയിട്ടതെന്നും അപേക്ഷയിലുണ്ട്.
എന്നാൽ പൊങ്കാലയിട്ട സ്ത്രീകൾക്കെതിരായ കേസ് പിൻവലിക്കണമെന്ന ഫോ൪ട്ട് സി.ഐയുടെ ആവശ്യം മറ്റൊരു മജിസ്ട്രേറ്റ് കെ.വിഷ്ണു അംഗീകരിച്ചു.
മാ൪ച്ച് ഏഴിന് നടന്ന പൊങ്കാലയിൽ ഗതാഗത തടസ്സമുണ്ടാക്കിയതിന്റെപേരിലാണ് കണ്ടാലറിയാവുന്ന 11,000 സ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ തിരുവനന്തപുരം ഡി.സി.പി വി.സി മോഹനനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സ്ത്രീകൾക്കെതിരായ കേസ് പിൻവലിച്ചതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.