ഫിഫയുടെ ഹിജാബ് വിലക്ക് നീക്കാന്‍ യു.എന്‍ ഇടപെടല്‍

സൂറിച്: ഹിജാബണിഞ്ഞ് ഫുട്ബാൾ കളിക്കുന്നതിനുള്ള വിലക്ക് നീക്കാൻ ഫിഫക്കുമേൽ സമ്മ൪ദവുമായി ഐക്യരാഷ്ട്ര സഭയും രംഗത്ത്. ഫിഫയുടെ നിയമനി൪മാണ ബോഡിയായ ഇന്റ൪നാഷനൽ ഫുട്ബാൾ അസോസിയേഷൻ ബോ൪ഡ് (ഐ.എഫ്.എ.ബി) യോഗം ചേരുന്നതിനിടെയാണ് വിവിധ ഫുട്ബാൾ കോൺഫെഡറേഷൻ പ്രതിനിധികൾക്കൊപ്പം ഐക്യരാഷ്ട്രസഭയുടെ കായിക വിഭാഗവും രംഗത്തെത്തിയത്. ആഫ്രിക്കൻ കോൺഫെഡറേഷൻ പ്രസിഡന്റ് ഇസാ ഹയാതു, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ തലവൻ ചൈനയിൽനിന്നുള്ള ഴാങ്ങ് ജിലോങ്ങ്, ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജോ൪ഡൻ രാജകുമാരൻ അലി അൽ ഹുസൈൻ എന്നിവരാണ് വിലക്ക് നീക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. ഇംഗ്ളീഷ് പ്രീമിയ൪ ലീഗിലെ ചില താരങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ കായിക ഉപദേഷ്ടാവ് വിൽഫ്രഡ് ലെംകെ ഈ ആവശ്യം ഉന്നയിച്ച് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റ൪ക്ക് കത്തെഴുതി.
2007ലാണ് ഫിഫ ഹിജാബണിഞ്ഞുള്ള കളി നിരോധിച്ചത്.
ഇതോടെ ഇറാനടക്കം പല മുസ്ലിം രാജ്യങ്ങളും വനിതാ ടീമിനെ മത്സരരംഗത്തുനിന്ന് പിൻവലിക്കുകയായിരുന്നു. അതേസമയം, ഐ.എഫ്.എ.ബി യോഗത്തിൽ എട്ടിൽ ആറുപേരുടെ അനുമതി ലഭിച്ചാലേ നിയമനി൪മാണത്തിന് സാധ്യമാവൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.