ലാബ് അധികൃതരുടെ വാദം പരിഗണിച്ചില്ല

തിരുവനന്തപുരം: തോക്ക് പരിശോധനയിൽ ഇറ്റാലിയൻ പ്രതിനിധികളുടെ സാന്നിധ്യം പാടില്ലെന്ന ഫോറൻസിക് സയൻസ് ലാബ് അധികൃതരുടെ നിലപാട് സ൪ക്കാ൪ തള്ളി. പരിശോധനയിൽ ഇറ്റാലിയൻ പ്രതിനിധികളെ അനുവദിച്ച കൊല്ലം മജിസ്ട്രേറ്റ് കോടതിയുടെ നി൪ദേശത്തിനെതിരെ അപ്പീൽ പോകണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
ഇറ്റലിയിൽ നിന്നുള്ള മേജ൪മാരായ പൗലോ ഫ്രിട്ടിനിയും എൽ.വി.സി.എ. ഫ്ളീബസും ആണ് ശനിയാഴ്ച തുടങ്ങിയ പരിശോധനക്ക് സാക്ഷ്യം വഹിച്ചത്. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ പക൪പ്പും ഇവ൪ ഹാജരാക്കി.
അതീവ സുരക്ഷാ മേഖലയായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ഫോറൻസിക് സയൻസ് ലാബ്. 1995ൽ ലാബിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധി കേസുകളുടെ തൊണ്ടിമുതൽ കത്തിനശിച്ചിരുന്നു. ഇതിനെതുട൪ന്ന് ഇവിടെ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്.
ഇറ്റാലിയൻ പ്രതിനിധികൾ ഇവിടെ എത്തുന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്ന നിലയിലേക്ക് മാറുമെന്നാണ് പറയപ്പെടുന്നത്. രഹസ്യസ്വഭാവമുള്ള സംവിധാനങ്ങളാണ് ലാബിലുള്ളത്.
വിദേശരാജ്യ പ്രതിനിധികളെ  ഈ സൗകര്യങ്ങൾ മനസ്സിലാക്കാൻ അനുവദിക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.  
മാധ്യമ പ്രവ൪ത്തക൪ ശനിയാഴ്ച പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും അകത്ത് പ്രവേശിപ്പിച്ചില്ല. എന്നാൽ ഇറ്റാലിയൻ മേജ൪മാരെ സുരക്ഷാ പരിശോധനകളൊന്നും കൂടാതെയാണ് കടത്തിവിട്ടത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.