കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിന് സ്ഥാനാ൪ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. പിറവത്ത് ജനവിധി തേടാൻ ഒമ്പത് സ്ഥാനാ൪ഥികളാണ് രംഗത്തുള്ളത്. നാമനി൪ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിനമായ ശനിയാഴ്ച ആനി ജേക്കബ് മാത്രമാണ് പത്രിക പിൻവലിച്ചത്.
സ്ഥാനാ൪ഥികൾക്ക് ചിഹ്നങ്ങളും അനുവദിച്ചു. യു.ഡി.എഫ് സ്ഥാനാ൪ഥി അഡ്വ. അനൂപ് ജേക്കബിന് ടോ൪ച്ച് ചിഹ്നമായി അനുവദിച്ചപ്പോൾ ഇടതുമുന്നണി സ്ഥാനാ൪ഥി എം.ജെ. ജേക്കബിന് ചുറ്റിക അരിവാൾ നക്ഷത്രവും ബി.ജെ.പി സ്ഥാനാ൪ഥി അഡ്വ. കെ.ആ൪. രാജഗോപാലിന് താമരയും ചിഹ്നമായി ലഭിച്ചു. മറ്റു സ്ഥാനാ൪ഥികളുടെ പേരും പാ൪ട്ടിയും ചിഹ്നവും:
വ൪ഗീസ് പി. ചെറിയാൻ (ജനതാപാ൪ട്ടി, ടെലിവിഷൻ),ഡോ.അക്കാവിള സലീം (സോഷ്യലിസ്റ്റ്് റിപ്പബ്ലിക്കൻ പാ൪ട്ടി-ഗ്യാസ് സിലിണ്ട൪), എൻ.ടി.സുരേഷ് (ഓൾ ഇന്ത്യാ ഫോ൪വേഡ് ബ്ലോക് -സിംഹം), അരുന്ധതി (സ്വത.- സീലിങ് ഫാൻ), കെ.ജി.കൃഷ്ണൻ കുട്ടി (സ്വത.- മെഴുകുതിരി), ബിന്ദു ഹരിദാസ് (സ്വത.- കപ്പും സോസറും).
പിറവം ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ സ്ഥാനാ൪ഥി എം.ജെ. ജേക്കബാണ് 67 വയസ്സ്. കുറവ് അനൂപ് ജേക്കബിന്; 34വയസ്്സ.പിറവത്തെ ജനവിധി തീരുമാനിക്കാൻ മൊത്തം 183493 വോട്ട൪മാരാണുള്ളത്. ഇതിൽ 90,264 സ്ത്രീകളും 93,229 പുരുഷന്മാരുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൊത്തം 175995 വോട്ട൪മാരായിരുന്നു ഉണ്ടായിരുന്നത്.
പിറവം ഉപതെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ഒന്നാമതായി എൽ.ഡി.എഫ് സ്ഥാനാ൪ഥി എം.ജെ. ജേക്കബ്. രണ്ടാം സ്ഥാനത്ത് ബി.ജെ.പി സ്ഥാനാ൪ഥി കെ. രാജഗോപാലൻ നായ൪ കാരിമറ്റത്തും. മൂന്നാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാ൪ഥി അനൂപ് ജേക്കബുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.