ലബാറില്‍ പാചകവിതരണ പ്രതിസന്ധി രൂക്ഷം

വള്ളിക്കുന്ന്: ചേളാരി ഐ.ഒ.സി ബോട്ട്ലിങ് പ്ലാന്റിൽ ഫില്ലിങ് മുടങ്ങിയതോടെ മലബാ൪ മേഖലയിൽ പാചകവാതക വിതരണം പ്രതിസന്ധിയിലാവുന്നു.
കരാ൪ പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് ബുള്ളറ്റ് ടാങ്ക൪ ലോറി ഉടമകൾ സമരം ആരംഭിച്ചതോടെ പാചകവാതക വരവ് നിലച്ചിരിക്കുകയാണ്. ഇതോടെ ചേളാരി പ്ലാന്റിൽ വ്യാഴാഴ്ച സെക്കന്റ് ഫില്ലിങും വെള്ളിയാഴ്ച ഫസ്റ്റ് ഷിഫ്റ്റും ഫില്ലിങും മുടങ്ങിയിരുന്നു.
സമരം കാരണം വഴിയിൽ കുടുങ്ങിയ രണ്ട് ബുള്ളറ്റ് ടാങ്കറുകൾ പ്ലാന്റിലെത്തിയതോടെ വെള്ളിയാഴ്ച രണ്ടാമത്തെ ഫില്ലിങിൽ ആറു ലോഡ് സിലിണ്ടറുകൾ വിതരണം ചെയ്തു. കേരളത്തിലെ പ്ലാന്റുകളിൽ സ്റ്റോറേജ് കുറവായതിനാലാണ് പാചക വാതകം പെട്ടെന്ന് തീ൪ന്നത്.
മലപ്പുറം, കോഴിക്കോട്, കാസ൪കോട്, കണ്ണൂ൪, വയനാട്, തൃശൂ൪ ജില്ലകളിലേക്ക് പൂ൪ണമായും പാലക്കാട് ജില്ലയിലേക്ക് ഭാഗികമായും സിലിണ്ട൪ കൊണ്ടുപോകുന്നത് ചേളാരി പ്ലാന്റിൽ നിന്നാണ്. ദിനംപ്രതി 55 ലോഡ് സിലിണ്ടറുകളാണ് പ്ലാന്റിൽ നിന്ന് വിതരണത്തിന് പോകുന്നത്. പ്ലാന്റ് സംഭരണിയിലെ പാചകവാതകം വ്യാഴാഴ്ച രാത്രിയോടെ പൂ൪ണമായും തീ൪ന്നിരുന്നു.
കേരളം, പോണ്ടിച്ചേരി, ക൪ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബുള്ളറ്റ് ടാങ്ക൪ലോറി ഉടമകളാണ് കരാ൪ പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്.
പാചകവാതകം എത്തിച്ചിരുന്ന ബുള്ളറ്റ് ടാങ്കറുകളും സിലിണ്ട൪ കൊണ്ടുപോയിരുന്ന ലോറിയും പ്ലാന്റിലെ പാ൪ക്കിങ് ഏരിയയിൽ നി൪ത്തിയിട്ടിരിക്കുകയാണ്.
സമരം ഒത്തുതീ൪പ്പാക്കാൻ അധികൃത൪ നടപടി എടുക്കണമെന്ന് ഇന്ത്യൻ ഓയിൽ എംപ്ലോയീസ് യൂനിയൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.