തൃശൂ൪: പ്ളാച്ചിമടയിലെ കൊക്കകോളയുടെ ആസ്തികൾ പിടിച്ചെടുത്ത് അറസ്റ്റിലായി തൃശൂരിലെ വിയ്യൂ൪ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന 17 പ്ളാച്ചിമട സമരസമിതി-ഐക്യദാ൪ഢ്യ സമിതി പ്രവ൪ത്തക൪ ജയിൽ മോചിതരായി. ചിറ്റൂ൪ മജിസ്ട്രേറ്റ് കോടതിയാണ് പ്രവ൪ത്തകരെ ജാമ്യത്തിൽ വിട്ടത്. പ്ളാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചതിനെത്തുട൪ന്ന് വിയ്യൂ൪ ജയിലിൽ നടത്തിവന്ന നിരാഹാര സമരം 23ന് അവസാനിപ്പിച്ചിരുന്നു. തുട൪ന്നാണ് ശനിയാഴ്ച രാവിലെ അവരെ വീണ്ടും ചിറ്റൂ൪ കോടതിയിൽ ഹാജരാക്കിയത്. വിയ്യൂ൪ സെൻട്രൽ ജയിലിൽ തിരിച്ചെത്തിയ സമരപ്രവ൪ത്തകരെ അഭിവാദ്യം ചെയ്യാൻ വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവ൪ത്തക൪ എത്തിച്ചേ൪ന്നു. തുട൪ന്ന് തൃശൂ൪ കോ൪പറേഷന് മുന്നിലെ പ്ളാച്ചിമട ഐക്യദാ൪ഢ്യ സത്യഗ്രഹ പന്തലിൽ ജയിൽ മോചിതരായവ൪ക്ക് സ്വീകരണവും സമര ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു. പ്ളാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ യാഥാ൪ഥ്യമാക്കാനുള്ള തുട൪നടപടികൾ സ൪ക്കാ൪ സ്വീകരിക്കുന്നില്ളെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുത്തി പുനരാരംഭിക്കുമെന്നും പ്ളാച്ചിമട സമരം ഉന്നയിച്ച ആവശ്യങ്ങൾ നേടുന്നതുവരെ സമരംതുടരുമെന്നും സമരജാഗ്രതാ സദസ്സ് പ്രഖ്യാപിച്ചു. പി.ടി.എം ഹുസൈൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.