ബി.ജെ.പി ഉപവാസം ഇന്ന് ചപ്പാത്തില്‍

കൊച്ചി: മുല്ലപ്പെരിയാ൪ വിഷയത്തെ മുൻനി൪ത്തി ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ബി.ജെ.പി നേതാക്കളെ അണിനിരത്തി ഞായറാഴ്ച ചപ്പാത്തിൽ ഉപവാസ സമരം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. എ.എൻ. രാധാകൃഷ്ണൻെറ നേതൃത്വത്തിൽ നടത്തുന്ന ഉപവാസ സമരം ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്യും.  കേരള- തമിഴ്നാട് സൗഹൃദ അന്തരീക്ഷം നിലനി൪ത്താൻ കോയമ്പത്തൂ൪ മുതൽ പാലക്കാട് വരെ മനുഷ്യച്ചങ്ങലയും ഞായറാഴ്ച നടത്തും. സംസ്ഥാന പ്രസിഡൻറ് വി. മുരളീധരനും കോയമ്പത്തൂ൪ മുൻ എം.പി സി.പി. രാധാകൃഷ്ണനും മനുഷ്യച്ചങ്ങലക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.