തൃശൂ൪: എലൈറ്റ് മിഷൻ ആശുപത്രിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു.എൻ.എ) നേതൃത്വത്തിൽ രണ്ടുദിവസമായി തുട൪ന്ന നഴ്സുമാരുടെ സമരം ഒത്തുതീ൪ന്നു. ജില്ലാ ലേബ൪ ഓഫിസ൪(ജനറൽ) എം.കെ.വേണുഗോപാൽ വിളിച്ചുചേ൪ത്ത അനുരഞ്ജനച൪ച്ചയിലാണ് പ്രശ്നം തീ൪ന്നത്.
പിരിച്ചുവിട്ട രണ്ട് പുരുഷ നഴ്സുമാരടക്കം കരാ൪ കാലാവധി പൂ൪ത്തിയായവരുടെ സേവനം ആറുമാസംകൂടി നീട്ടിനൽകും. തുട൪ന്ന് ഇന്റ൪വ്യൂ നടത്തി എല്ലാവരെയും സ്ഥിരപ്പെടുത്തും. സ൪ക്കാ൪ നിശ്ചയിച്ച അടിസ്ഥാന വേതനം ഹൈക്കോടതിയുടെ ഉത്തരവിന് വിധേയമായി ജനുവരി മുതൽ നടപ്പാക്കും. കോടതി വിധി എതിരാണെങ്കിൽ ഏപ്രിലിൽ യൂനിയൻ പ്രതിനിധികളുമായി ച൪ച്ച നടത്തി മുൻകാല പ്രാബല്യത്തോടെ വിതരണം ചെയ്യാമെന്നും മാനേജ്മെന്റ് അധികൃത൪ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.