തിരുവനന്തപുരം: പ്രമാദമായ കിളിരൂ൪ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജിയിൽ വിധി പറയുന്നത് ഈ മാസം 29ലേക്ക് മാറ്റി. ശാരിയുടെ മാതാപിതാക്കൾ സമ൪പ്പിച്ച ഹരജിയാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത് മാറ്റിവെച്ചത്.
ഇതിനിടെ ശാരിയുടെ രക്തപരിശോധന നടത്തിയത് ശരിയായ രീതിയിലല്ലെന്ന് ഹൈദരബാദിലെ ഫോറൻസിക് ലാബ് അസിസ്റ്റന്റ് ഡയറക്ട൪ ഇന്ന് കോടതിയിൽ മൊഴി നൽകി. 2004 നവംബ൪ 13നാണ് ശാരി കോട്ടയം മെഡിക്കൽ കോളജിൽ മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.