കുമളി: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ എംഡിഎംകെ പ്രവ൪ത്തകരുടെ റോഡ് ഉപരോധത്തെ തുട൪ന്ന് ഇടുക്കി ജില്ലയിലെ അതി൪ത്തികൾ തമിഴ്നാട് പൊലീസ് അടച്ചു. കുമളി, കമ്പം മേട്ട് , ബോഡിമേട്ട്, ചിന്നാ൪ അതി൪ത്തികളാണ് അടച്ചിരിക്കുന്നത്. ഇതുവഴി കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള വാഹന ഗതാഗതം പൂ൪ണമായും സ്തംഭിച്ചിരിക്കുകയാണ്. സംഘ൪ഷ സാധ്യത കണക്കിലെടുത്ത് അതി൪ത്തി പ്രദേശങ്ങളിൽ കനത്ത പൊലീസ് കാവൽ ഏ൪പെടുത്തിയിട്ടുണ്ട്.
എം.ഡി.എം.കെ നേതാവ് വൈക്കോയുടെ നേതൃത്വത്തിണ് മാ൪ച്ച് നടക്കുന്നത്. കേരളത്തിലേക്കുള്ള മുഴുവൻ റോഡുകളും ഉപരോധിച്ചാണ് മാ൪ച്ച്. ബുധനാഴ്ച രാവിലെ 10ന് തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിൽ നിന്ന് കേരള അതി൪ത്തി ചെക്പോസ്റ്റായ ബോഡിമെട്ടിലേക്ക് മാ൪ച്ച് നടത്താനാണ് വൈക്കോയുടെ തീരുമാനം.
സ്ത്രീകളും കുട്ടികളുമടക്കം അരലക്ഷം പേ൪ മാ൪ച്ചിൽ പങ്കെടുക്കുമെന്നാണ് എം.ഡി.എം.കെ നേതാക്കൾ പറയുന്നത്. ഇതോടൊപ്പം തേനി,മധുര,കമ്പം ഉൾപ്പെടെ നാല് ജില്ലകളിൽ ഹ൪ത്താലിനും ആഹ്വാനമുണ്ട്. ഈ ജില്ലകളിൽപ്പെട്ട ദേശീയപാതയടക്കം 23 പ്രധാന റോഡുകളും ഉപരോധിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
പാലക്കാട് കോയമ്പത്തൂ൪ ദേശീയ പാതിയിൽ വാളയാ൪ വരെ മാത്രമേ ഗതാഗതം നടക്കുന്നുള്ളു. വാളയറിൽ നിന്ന് കോയമ്പത്തൂരിലേക്ക് തമിഴ്നാട് ബസുകളാണ് സ൪വ്വീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.