യുവാവിനെ ബോധരഹിനായ നിലയില്‍ കണ്ടെത്തി

ഹരിപ്പാട്: റോഡരികിൽ ബോധരഹിതനായ നിലയിൽ കണ്ട യുവാവിനെ ഹരിപ്പാട് സ൪ക്കാ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 വയസ് തോന്നിക്കുന്ന യുവാവിന്റെ വേഷം പാന്റും ഷ൪ട്ടുമാണ്. കോഴിക്കോട് സ്വദേശിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.  ഇയാളുടെ കയ്യിൽ നിന്ന് 190 രൂപയുടെ കോഴിക്കോട്^ ഹരിപ്പാട് ട്രെയിൻ ടിക്കറ്റും ആയിരം രൂപയും ലഭിച്ചിട്ടുണ്ട്.  

അബോധാവസ്ഥയിലായതിനാൽ ഇയാളെ കുറിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റോഡരികിൽ കണ്ട ഇയാളെ ഓട്ടോക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.