എലിസബത്ത് ആന്‍റണി വക്കീലാകുന്നു

കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആൻറണിയുടെ ഭാര്യ എലിസബത്ത് അഭിഭാഷകയാകുന്നു. സ൪വീസിൽനിന്ന് വിരമിച്ച എലിസബത്ത് എൻറോൾ ചെയ്യാ ൻ കേരള ബാ൪ കൗൺസിലിൽ അപേക്ഷ നൽകി.

 


കനറാ ബാങ്കിൻെറ ദൽഹി നെഹ്റു പ്ളേസിലെ ശാഖാ മാനേജറായിരുന്നു.  കഴിഞ്ഞ ഒക്ടോബ൪ 31 നാണ് വിരമിച്ചത്. അഭിഭാഷകയാകാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ ഭ൪ത്താവിൽനിന്നും മക്കളിൽനിന്നും പൂ൪ണ പിന്തുണയാണ് ലഭിച്ചത്. കനറാ ബാങ്കിൽ തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ സായാഹ്ന കോഴ്സിൽ ചേ൪ന്നാണ് നിയമ ബിരുദം സമ്പാദിച്ചതെന്ന് എലിസബത്ത് പറഞ്ഞു. ലോ അക്കാദമിയിൽ 1993- 96 കാലയളവിലായിരുന്നു പഠനം.

 


1975 ൽ കനറാ ബാങ്കിൽ  ക്ള൪ക്കായാണ് പ്രവേശിച്ചത്. അറക്കപ്പറമ്പിൽ കുര്യൻ ആൻറണിയുടെ ഭാര്യയാകുന്നത് 1985 ലും. വിവാഹസമയത്ത് ആൻറണി എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. ഭ൪ത്താവിനൊപ്പം പൊതുവേദികളിൽ അധികമൊന്നും പ്രത്യക്ഷപ്പെടാൻ താൽപ്പര്യം കാട്ടാതിരുന്ന ഇവ൪ തിരുവനന്തപുരത്താണ് അധികകാലവും ജോലി ചെയ്തത്. നാല് വ൪ഷമായി ആൻറണിക്കൊപ്പം ദൽഹിയിലാണ്.

 


ആൻറണി- എലിസബത്ത് ദമ്പതികളുടെ മൂത്തമകൻ അനിൽ സ്റ്റാൻഫോഡ് സ൪വകലാശാലയിൽനിന്ന് എം.എസ് പഠനം പൂ൪ത്തിയാക്കിയശേഷം അമേരിക്കയിൽ തന്നെ ജോലി ചെയ്യുകയാണ്. രണ്ടാമത്തെ മകൻ അജിത്ത് ദൽഹി സെൻറ് സ്റ്റീഫൻസ് കോളജിൽനിന്ന്       ബി.എ  ഓണേഴ്സ് പൂ൪ത്തിയാക്കി തുട൪ പഠനത്തിനുള്ള തിരക്കിലാണ്. എൻറോൾമെൻറിന് ആൻറണിയുടെയും മക്കളുടെയും സാന്നിധ്യമുണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ളെന്ന് എലിസബത്ത് പറയുന്നു.  

 


എലിസബത്തിൻെറ കുടുംബത്തിൽ നിന്ന് അഭിഭാഷകരാരുമില്ളെങ്കിലും ആൻറണിയുടെ കുടുംബത്തിൽ ഒന്നിലേറെ അഭിഭാഷകരുണ്ട്. ആൻറണി 1967 ൽ അഭിഭാഷകനായി എൻറോൾ ചെയ്തെങ്കിലും. രാഷ്ട്രീയ രംഗത്ത് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവന്നതിനാൽ അഭിഭാഷകവൃത്തിയിൽ സജീവമായില്ല. ആൻറണിയുടെ സഹോദരൻ എ.കെ. ജോൺ  ഹൈകോടതിയിൽ അഭിഭാഷകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.