കൊച്ചി: മുല്ലപ്പെരിയാ൪ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമായതോടെ ഡാമിന് താഴെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവ൪ക്കിടയിൽ കടുത്ത മാനസിക പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ടെന്ന് കേരള സൈബ൪ ആക്വിറ്റ്സ് ഫോറം ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ മനശãാസ്ത്ര ഗവേഷക സ്ഥാപനങ്ങളെക്കൊണ്ട് വിശദ പഠനം നടത്തണം. ഇതോടൊപ്പം മാനസിക കരുത്ത് പകരാൻ ബോധവത്കരണവും മറ്റ് പ്രവ൪ത്തനവും നടത്തണമെന്നും ഇവ൪ പറഞ്ഞു. ജനങ്ങളെ ബാധിച്ച ഭയം ഗ൪ഭസ്ഥ ശിശുക്കളെപ്പോലും ബാധിക്കുന്നുണ്ട്. ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കണം.
സോഷ്യൽ നെറ്റ് വ൪ക്കുകൾ വഴി നടക്കുന്ന പ്രചാരണങ്ങൾ രണ്ട് സംസ്ഥാനത്തെ ജനങ്ങളെയും പരസ്പരം അകറ്റാനും കലാപത്തിലേക്ക് തിരിച്ചുവിടാനും വഴിയൊരുക്കും. ഷാഡോ പൊലീസ് മാതൃകയിലുള്ള സംവിധാനം ഇത്തരം നെറ്റ് വ൪ക്കുകളിലും ഉപയോഗപ്പെടുത്താവുന്നതാണ്. ഡാമുകളുടെ കാര്യത്തിനായി ഇന്ത്യൻ ഡാം കമീഷൻ രൂപവത്കരിക്കണമെന്ന് ഇവ൪ ആവശ്യപ്പെട്ടു. ഫോറം ചെയ൪മാൻ മധുപാൽ, വ൪ക്കിങ് ജനറൽ സെക്രട്ടറി ഇസഹാഖ് ഈശ്വരമംഗലം, ജനറൽ സെക്രട്ടറി ആ൪.കെ. മലയത്ത്, ട്രഷറ൪ ജോവിൻ എബ്രഹാം ജോസഫ്, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, പ്രമുഖ മനശãാസ്ത്രഞ്ജൻ കെ.എസ്. ഡേവിഡ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.