മുംബൈയിൽ ​പെയ്​തത്​ 47 വർഷ​ത്തിനിടയിലെ റെക്കോർഡ്​ മഴ

മുംബൈ: കോവിഡ്​ പ്രതിസന്ധി സൃഷ്​ടിക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ സാമ്പത്തിക തലസ്​ഥാനത്ത്​ പെയ്​തത്​ 47 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴ. വ്യാഴാഴ്​ച 8.30 ​വരെ 33.2 സെൻറി മീറ്റർ മഴ ലഭിച്ചതായി കൊളാബ കാലവസ്​ഥ വകുപ്പ്​ അറിയിച്ചു.

ഇന്ത്യൻ കാലാവസ്​ഥ നിരീക്ഷണ വകുപ്പിൻെറ കണക്കുപ്രകാരം 1974ലാണ്​ ഇത്രയും മഴ ലഭിക്കുന്നത്​. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ്​ വീശിയിരുന്നു.

ദിവസങ്ങളായി പെയ്യുന്ന മഴയിൽ മും​ബൈ നഗരം വെള്ളത്തിൽ മുങ്ങി. ഇതോടെ നിരവധി വീടുകൾ ഉൾപ്പെടെ തകരുകയും കനത്ത നാശനഷ്​ടം രേഖപ്പെടുത്തുകയും ​ചെയ്​തു. കോവിഡ്​ പ്രതി​രോധ പ്രവർത്തനങ്ങളും ഇതോടെ താളം തെറ്റി. രാജ്യ​ത്ത്​ കോവിഡ്​ ഏറ്റവും കൂടുതൽ നാശം വിതച്ച നഗരങ്ങളി​ലൊന്ന്​ മുംബൈയാണ്​.

ജവഹർലാൽ നെഹ്​റു തുറമുഖത്ത്​ നാലു ക്രെയിനുകൾ തകർന്നുവീണിരുന്നു. ആളപായമില്ല. പ്രാദേശിക ട്രെയിനുകൾ പലയിടങ്ങളിലും സർവിസ്​ നിർത്തിവെച്ചു. സംസ്​ഥാനത്ത്​ കനത്ത ജാഗ്രത തുടരണമെന്ന്​ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങൾക്ക്​ മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ നിർദേശം നൽകി.  

Tags:    
News Summary - Mumbais heaviest one-day rain in August since 1974

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.