മോദിക്ക് പരിഹാസം: പുസ്തകം നിരോധിക്കാനുള്ള ഹരജി തള്ളി

അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്ന ഉള്ളടക്കമടങ്ങിയ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഗുജറാത്ത് കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് ജയേശ് ഷാ എന്നയാളാണ് ഗുജറാത്തി ഭാഷയിലുള്ള പുസ്തകം എഴുതിയത്. ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നതിനാല്‍ പുസ്തകം നിരോധിക്കാനാവില്ളെന്ന് കോടതി വ്യക്തമാക്കി. നര്‍സിങ് സോളങ്കി എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഹരജി നല്‍കിയത്.

2014 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മോദി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെ എണ്ണിപ്പറഞ്ഞാണ് പുസ്തകം പരിഹസിക്കുന്നത്. എന്നാല്‍, അധികാരത്തിലത്തെി രണ്ടുവര്‍ഷം മാത്രമായ മോദി സര്‍ക്കാറിനെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതിന്‍െറ പേരില്‍ അപഹസിക്കുന്നത് അംഗീകരിക്കാനാവില്ളെന്ന് സോളങ്കി പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.