ഗുജറാത്തില്‍ ഇനി കാറുകള്‍ക്കും ചെറുവാഹനങ്ങള്‍ക്കും ടോള്‍ വേണ്ട

അഹ്മദാബാദ്: ഗുജറാത്തിലെ കാറുകള്‍ക്കും ചെറുവാഹനങ്ങള്‍ക്കും ആഗസ്റ്റ് 15 മുതല്‍ ടോള്‍ നല്‍കേണ്ട. മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. കാറുകളക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ 100 മുതല്‍ 150 രൂപ വരെ ടോള്‍ ബൂത്തുകളില്‍ നല്‍കേണ്ട അവസ്ഥയുണ്ട്. ഇത് നിര്‍ത്തലാക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍, വലിയ വാഹനങ്ങള്‍ തുടര്‍ന്നും ടോള്‍ നല്‍കേണ്ടി വരും -മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് വരാനിരിക്കെ, ജനപ്രിയത നേടാനാണ് ഇളവെന്നാണ് വിലയിരുത്തപ്പെടുന്നത്. ദീര്‍ഘകാലമായി നിരവധി സംഘടനകള്‍ സംസ്ഥാനത്തെ ടോള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യമുന്നയിച്ചു വരുകയായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.