ദലിത്​ മർദനം: പ​ശുവിനെ കൊന്നത്​ സിംഹമെന്ന്​ ഗുജറാത്ത്​ സി​.െഎ.ഡി

അഹമ്മദാബാദ്​: ഗോവധത്തി​െൻറ പേരിൽ  ദലിതുകളെ കെട്ടിയിട്ട്​ മർദിച്ച സംഭവത്തിൽ പശുവിനെ കൊന്നത്​ സിംഹമാണെന്ന്​ ഗുജറാത്ത് സി.ഐ.ഡിയുടെ റിപ്പോർട്ട്​. ജൂലൈ 11 ന് നടന്ന സംഭവത്തില്‍ ഗോസംരക്ഷകര്‍ മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസി​െൻറ കണ്ടെത്തല്‍. സാക്ഷി മൊഴികളുടെ അടിസ്​ഥാനത്തിലാണ്​ പൊലീസ്​ റിപ്പോർട്ട്​ തയാറാക്കിയത്​. പശുവിനെ കൊന്നത് സിംഹമാണെന്നും ജഡം മാറ്റുന്നതിനിടെയാണ് പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഗോ സംരക്ഷകരെത്തി ദലിത് കുടുംബത്തെ ക്രൂരമായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പശുവിനെ കൊന്ന് തോലുരിക്കുന്നുവെന്ന് ഗോ സംരക്ഷകരെ അറിയിച്ചത് ആരാണെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇതേസമയം, പൊലീസിന്റെ വിശദീകരണത്തിലും എഫ്.ഐ.ആറിലും പൊരുത്തക്കേടുകളുണ്ടെന്നും സി.ഐ.ഡി സംഘം വ്യക്തമാക്കി.  എഫ്.ഐ.ആർ പ്രകാരം സംഭവം നടന്നത്​ പത്ത്​ മണിക്കാണെങ്കിലും യുന പൊലീസ്​ സ്​റ്റേഷനിലെ രേഖകളിൽ ഇത്​ ഉച്ചക്ക്​ 1.30 നാണ്​. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരാണ് ഫോണില്‍ പകര്‍ത്തിയതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നുമുള്ള കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്​തതയുണ്ടാവുകയുള്ളൂവെന്നും സി.ഐ.ഡി സംഘം അറിയിച്ചു.

രാവിലെ എട്ടു മണിയോടെ തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നതായും പശുവിനെ സിംഹം കൊന്നുവെന്നും അവശിഷ്ടം മറവു ചെയ്യണമെന്നുമായിരുന്നു ആവശ്യമെന്നും മര്‍ദനമേറ്റ വാസാറാമിന്റെ പിതാവ് ബാലു സര്‍വയ്യ ഇന്ത്യൻ എകസ്​പ്രസ്​ പത്രത്തോടു പറഞ്ഞു. തുടര്‍ന്നാണ് ബാലു സര്‍വയ്യ മകനെയും മറ്റ്​ മൂന്നുപേരെയും സ്ഥലത്തേക്ക് പറഞ്ഞയച്ചത്. പശുവി​െൻറ ശവശരീരം മറ്റൊരു സ്ഥലത്തേക്ക്​ മാറ്റി തോലുരിക്കുന്നതിനിടെയാണ്​ കാറിലും  30-35 ഓളം പേർ ബൈക്കുകളിലുമായെത്തി ക്രൂരമര്‍ദനം നടത്തിയത്​. പശുവിനെ കൊന്നത് തങ്ങളല്ലെന്ന വാക്കുകളൊന്നും ചെവിക്കൊള്ളാതെയായിരുന്നു മര്‍ദനമെന്ന്​ ബാലു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.