shiv sena
മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ശരദ് പവാറിന് രാജ്യസഭാ സീറ്റ് വിട്ടുനൽകാൻ വിസമ്മതിച്ച് ശിവസേന (യുബിടി). പവാർ ഉയർന്ന നേതാവാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്തേണ്ടത് ശിവസേനയ്ക്ക് (യുബിടി) പ്രധാനമാണെന്ന് നേതാക്കളായ ആദിത്യ താക്കറെയും വരുൺ സർദേശായിയും പറഞ്ഞു. മഹാരാഷ്ട്ര നിയമസഭയിൽ പ്രിയങ്ക ചതുർവേദിക്ക് നല്ല സ്വാധീനമുണ്ടെന്നും അതുകൊണ്ടു തന്നെ രാജ്യസഭാ സീറ്റ് ഉറപ്പാക്കാൻ പ്രിയങ്കക്ക് അവസരം നൽകാൻ ഇളയ താക്കറെ ആഗ്രഹിക്കുന്നുണ്ടെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
മഹാരാഷ്ട്രയിൽ ഏഴ് രാജ്യസഭാ സീറ്റുകളിലേക്കാണ് മാർച്ച് 16 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മഹാവികാസ് അഘാടെ സഖ്യത്തിന് എല്ലാ ഘടകകക്ഷികളും ഐക്യത്തോടെ നിന്നാൽ മാത്രമേ വിജയിക്കാൻ കഴിയൂ. ശിവസേനയ്ക്ക് (യുബിടി) 20 എം.എൽ.എമാരും കോൺഗ്രസിനും എൻ.സി.പിക്കും (എസ്പി) യഥാക്രമം 16 ഉം 10 ഉം എംഎൽഎമാരുണ്ട്. രാജ്യസഭാ സീറ്റ് നേടാൻ ഒരു സ്ഥാനാർത്ഥിക്ക് 36 വോട്ടുകൾ ആവശ്യമാണ്.
ഏപ്രിലിൽ വിരമിക്കുന്ന ഏഴ് എം.പിമാരിൽ രണ്ട് പേർ പവാറിന്റെ പാർട്ടിയിൽ നിന്നുള്ളവരാണ് .ശരദ് പവാർ ശക്തനാണ്ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു.
2020-ൽ ശിവസേന രണ്ട് സ്ഥാനാർത്ഥികളെ നിർത്തുമെന്ന് തീരുമാനിച്ചെങ്കിലും എൻ.സി.പിയുടെ അഭ്യർത്ഥനപ്രകാരം ഖാന് ഒരു സീറ്റ് വിട്ടുകൊടുത്തു. 2022ൽ പാർട്ടിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥി സഞ്ജയ് പവാർ ക്രോസ് വോട്ടിംഗ് കാരണം പരാജയപ്പെട്ടു. 2024-ൽ ചന്ദ്രകാന്ത് ഹാൻഡോർ ഏക എം.വി.എ സ്ഥാനാർത്ഥിയായി.
നിലവിൽ എംവിഎയിലെ ഏറ്റവും വലിയ പാർട്ടി ശിവസേന (യുബിടി) ആണ്. ഞങ്ങൾക്ക് രണ്ട് രാജ്യസഭാ എം.പിമാരുണ്ട്, അത് തുടരണം.
ശരദ് പവാറിന്‍റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടിയിലും എം.വി.എയിലും ചർച്ച ചെയ്യപ്പെട്ടാലും രാജ്യസഭാ സീറ്റ് വിട്ടുനൽകാൻ തയാറല്ലെന്നും ശിവസേന നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.