ഹെറാള്‍ഡ് കേസ്: ഹൂഡക്കെതിരെ എന്‍ഫോഴ്സ്മെന്‍റ്

ന്യൂഡല്‍ഹി: പൂട്ടിപ്പോയ കോണ്‍ഗ്രസ് പത്രം നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട ബി.ജെ.പി-കോണ്‍ഗ്രസ് ഉരസലിന് വഴിത്തിരിവ്. നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്‍െറ പ്രസിദ്ധീകരണ കമ്പനിയായ അസോസിയേറ്റഡ് ജേര്‍ണലിന് ഹരിയാനയിലെ പഞ്ച്കുളയില്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പ്രാഥമിക കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് കേസ്. കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയതിലൂടെ ഖജനാവിന് കോടികള്‍ നഷ്ടപ്പെടുത്തിയെന്നാണ് കണ്ടത്തെിയത്. ഹരിയാന നഗരവികസന അതോറിറ്റി ചെയര്‍മാനായിരിക്കെ, വ്യവസായാവശ്യത്തിന് പ്ളോട്ടുകള്‍ നല്‍കിയതില്‍ ക്രമക്കേടു കാട്ടിയതിന് ഹൂഡ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം നേരിടുന്നുണ്ട്. ഭൂമി ചുളുവിലയ്ക്ക് വ്യവസായികള്‍ക്ക് നല്‍കിയെന്നാണ് ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.