ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായികിന്‍െറ വധിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് വി.എച്ച്.പി മുന്‍നേതാവ് സാധ്വി പ്രാചി. സാകിര്‍ നായിക് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് പറഞ്ഞ സാധ്വി എല്ലാ ഇസ്ലാമിക ഗുരുക്കന്മാരെയും കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. സാകിര്‍ നായിക് പണ്ഡിത വേഷം കെട്ടി തീവ്രവാദം വളര്‍ത്തുകയാണ്. ആരെങ്കിലും സൗദി അറേബ്യയില്‍ പോകുന്നുണ്ടെങ്കില്‍ സാകിര്‍ നായികിന്‍്റെ തല വെട്ടിയെടുത്ത് ഭാരതത്തില്‍ കൊണ്ടു വന്നാല്‍ പ്രതിഫലം നല്‍കുമെന്നാണ് സ്വകാര്യ ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഹുസൈനി ടൈഗേര്‍സ് എന്ന് അറിയപ്പെടുന്ന ഷിയാ ഗ്രൂപ്പ് സാകിര്‍ നായികിന്‍്റെ തലക്ക് 15 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സാകിര്‍ നായിക് വില്ലനാണെന്നും അദ്ദേഹം പ്രവാചകനെ അപമാനിച്ചന്നെും ആരെങ്കിലും കൊല്ലുകയാണെങ്കില്‍ അവര്‍ക്ക് 15 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും സംഘത്തലവന്‍ സയ്യിദ് കല്‍ബെ ഹുസൈന്‍ നഖ്വി തന്‍െറ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
നേരത്തെ മുസ്ലിം വിമുക്തഭാരതമാണ് ലക്ഷ്യമെന്ന സാധ്വിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇത്തരം പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന വിശ്വ ഹിന്ദുപരിഷത്ത് മുന്‍ നേതാവ് സാധ്വി പ്രാചി ഇത്തവണ സാകിര്‍ നായികിനെതിരെയാണ് രംഗത്ത് വന്നിട്ടുള്ളത്. ഷാറൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്‍റാണെന്നും ഹിന്ദുക്കള്‍ ഇദ്ദേഹത്തിന്‍െറ സിനിമ കാണരുതെന്നും ഇതിന് മുമ്പ് സാധ്വി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.