ജാമ്യം റദ്ദാക്കണമെന്ന ഹരജി: രാഹുലിന്​ തർക്കം സമർപ്പിക്കാൻ കൂടുതൽ സമയം

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​യ 21കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എ​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ ത​ർ​ക്കം സ​മ​ർ​പ്പി​ക്കാ​ൻ പ്ര​തി​ഭാ​ഗ​ത്തി​ന് കോ​ട​തി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു.

വെ​ള്ളി​യാ​ഴ്ച കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് ഹ​ര​ജി​യു​ടെ പ​ക​ർ​പ്പ് പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ​ത്. ഇ​തി​ൽ ത​ർ​ക്കം സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന്​ പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് കേ​സ് ഏ​പ്രി​ൽ 30ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യാ​ണ് ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച രാ​ഹു​ലി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്.

ആ​ദ്യം ന​ൽ​കി​യ അ​പേ​ക്ഷ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പ്ര​തി രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച വാ​ർ​ത്ത​ക​ൾ രാ​ഹു​ലി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നും ഇ​ത് ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മ​റ്റൊ​ര​പേ​ക്ഷ കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. 2023ല്‍ ​ഒ​രു ഹോം​സ്‌​റ്റേ​യി​ല്‍ വ​ച്ച് രാ​ഹു​ൽ യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി​യി​ലെ ആ​രോ​പ​ണം. കോ​ട​തി മു​മ്പാ​കെ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ൽ ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചെ​ന്നും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച്​ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​​യെ​ന്നും യു​വ​തി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Petition to cancel bail: Rahul gets more time to file objection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.