വാൽപ്പാറ അപകടം: വേദന പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിൽ ഒമ്പത് മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തെക്കുറിച്ച് കേട്ടപ്പോൾ അതീവ ദുഃഖം തോന്നിയെന്നും അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും മോദി വ്യക്തമാക്കി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങി രാഷ്ട്രീയ കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം വേദന പങ്കുവച്ച് രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ

വാൽപ്പാറയിൽ മലയാളികൾ അധ്യാപകർ സഞ്ചരിച്ചിരുന്ന വാഹനപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ദുഃഖകരമാണ്. മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകരും കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അവരുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

വളരെ ദുഃഖകരവും വേദനാജനകവുമായ വാര്‍ത്തയാണ് വാല്‍പ്പറയില്‍നിന്ന് വരുന്നത്. മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍.പി സ്‌കൂളിലെ അധ്യാപകരുടെ സംഘമാണ് പൊള്ളാച്ചി-വാല്‍പ്പാറയിൽ അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. പരിക്കേറ്റവര്‍ പൊള്ളാച്ചി, കോയമ്പത്തൂര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

Tags:    
News Summary - Valparai accident: Prime Minister Narendra Modi shares pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.