ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം ആദ്യസംഘം ഇന്ത്യൻ ഹാജിമാർ ഇന്ന് മദീനയിലെത്തും

മ​ദീ​ന: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം ശ​നി​യാ​ഴ്ച സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തും. മും​ബൈ​യി​ൽ നി​ന്നു​ള്ള 400 തീ​ർ​ഥാ​ട​ക​രു​മാ​യി എ​ത്തു​ന്ന ആ​ദ്യ വി​മാ​നം സൗ​ദി സ​മ​യം രാ​വി​ലെ 8.30ന് (​ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 11) മ​ദീ​ന കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങും.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹൈ​ൽ അ​ജാ​സ് ഖാ​ൻ, എം​ബ​സി-​കോ​ൺ​സു​ലേ​റ്റ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ, സൗ​ദി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യ​ത്തി​ലെ മ​ന്ത്രി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ്യ​സം​ഘ​ത്തെ സ്വീ​ക​രി​ക്കും. മും​ബൈ​ക്ക് പു​റ​മെ ഗു​ഹാ​വ​ത്തി, കൊ​ൽ​ക്ക​ത്ത, ശ്രീ​ന​ഗ​ർ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 10 വി​മാ​ന​ങ്ങ​ൾ നാ​ളെ തീ​ർ​ഥാ​ട​ക​രു​മാ​യി മ​ദീ​ന​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഹാ​ജി​മാ​രും ഇ​ന്നു മു​ത​ൽ മ​ക്ക​യി​ലേ​ക്കും മ​ദീ​ന​യി​ലേ​ക്കും എ​ത്തി​ത്തു​ട​ങ്ങും. ജി​ദ്ദ, മ​ദീ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. മ​ദീ​ന​യി​ൽ എ​ത്തു​ന്ന ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക് മ​സ്ജി​ദു​ന്ന​ബ​വി​ക്ക് സ​മീ​പ​മു​ള്ള ഹോ​ട്ട​ലു​ക​ളി​ലാ​ണ് താ​മ​സ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ട്ടു ദി​വ​സം മ​ദീ​ന​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന ഇ​വ​ർ പ്ര​വാ​ച​ക ന​ഗ​രി​യി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ക്ക​യി​ലേ​ക്ക് തി​രി​ക്കും. ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം ജി​ദ്ദ വ​ഴി​യാ​യി​രി​ക്കും ഇ​വ​രു​ടെ മ​ട​ക്ക​യാ​ത്ര. അ​തേ​സ​മ​യം, സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ വ​ഴി എ​ത്തു​ന്ന മ​ല​യാ​ളി ഹാ​ജി​മാ​ർ നാ​ളെ ജി​ദ്ദ വ​ഴി മ​ക്ക​യി​ലെ​ത്തും. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ഹാ​ജി​മാ​രു​ടെ ആ​ദ്യ​സം​ഘം ഈ ​മാ​സം 30ന് ​കൊ​ച്ചി​യി​ൽ നി​ന്ന് ജി​ദ്ദ വ​ഴി മ​ക്ക​യി​ലെ​ത്തും. ഹ​ജ്ജി​ന് ശേ​ഷ​മാ​യി​രി​ക്കും ഇ​വ​രു​ടെ മ​ദീ​ന സ​ന്ദ​ർ​ശ​നം. തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ഹാ​ജി​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 600ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ പു​ണ്യ​ന​ഗ​ര​ങ്ങ​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വി​വി​ധ മ​ല​യാ​ളി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഹാ​ജി​മാ​രെ സ്വീ​ക​രി​ക്കാ​ൻ വി​പു​ല​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

Tags:    
News Summary - Hajj pilgrimage begins; first batch of Indian pilgrims to arrive in Medina today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.