കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച​ുചേർത്ത പ്രതിപക്ഷ നേതാക്കളുടെ

യോഗത്തിൽ കോൺഗ്രസ് എം.പി ജയറാം രമേശ് സംസാരിക്കുന്നു

2023ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലും സം​സ്ഥാ​ന നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ലും വ​നി​ത​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം വ്യ​വ​സ്ഥ ചെ​യ്യു​ന്ന 2023ലെ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​ക്കി കേ​ന്ദ്ര നി​യ​മ​കാ​ര്യ മ​ന്ത്രാ​ല​യം വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി വി​ജ്ഞാ​പ​ന​മി​റ​ക്കി. ഇ​തി​ന്മേ​ലു​ള്ള നി​യ​മ​ഭേ​ദ​ഗ​തി ലോ​ക്‌​സ​ഭ ച​ർ​ച്ച ചെ​യ്യു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യു​ള്ള വി​ജ്ഞാ​പ​നം. 2023 സെ​പ്റ്റം​ബ​റി​ലാ​ണ് നാ​രീ​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യ​മം എ​ന്ന പേ​രി​ലു​ള്ള വ​നി​താ സം​വ​ര​ണ നി​യ​മം പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ​ത്. കേ​ന്ദ്ര​നീ​ക്കം ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​നാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ്‌​റാം ര​മേ​ഷ് പ​റ​ഞ്ഞു. ലോ​ക്‌​സ​ഭ​യി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും വ​നി​ത​ക​ൾ​ക്കാ​യി മൂ​ന്നി​ലൊ​ന്ന് സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്യാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് 2023ലെ ​നി​യ​മം. എ​ന്നാ​ല​ത്, 2027ലെ ​സെ​ൻ​സ​സ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ചെ​യ്ത ശേ​ഷം 2034​ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്ര​മേ ന​ട​പ്പാ​കൂ.

Tags:    
News Summary - Women's Reservation Act 2023 comes into force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.