ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രശസ്ത പാരാനോര്‍മല്‍ ഗവേഷകന്‍ ഗൗരവ് തിവാരിയെ(32) മരിച്ച നിലയില്‍ കണ്ടത്തെി. ജൂലൈ എട്ടിന് ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഫ്ളാറ്റില്‍ കുളിമുറിയില്‍ അബോധാവസ്ഥയിലായ തിവാരിയെ കണ്ടത്തെുകയായിരുന്നു. ആത്മഹത്യയാണെന്ന് പോസ്റ്റമോര്‍ട്ടത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.
ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് തിവാരിയുടെ കുടുംബങ്ങള്‍ തള്ളിയിരുന്നു. തിവാരിയുടെ കഴുത്തിന് ചുറ്റും കറുത്ത പാട് കണ്ടത്തെിയതായും ശ്വാസംമുട്ടിയാണ് മരണമെന്ന് കരുതുന്നതെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തൂങ്ങിമരണമാണെന്നും മരണത്തില്‍ ദുരൂഹതകളൊന്നുമില്ളെന്ന് തെളിഞ്ഞതായും പൊലീസ് പറഞ്ഞു.
പൈലറ്റായിരുന്ന തിവാരി പിന്നീട് പാരാനോര്‍മല്‍ രംഗത്തേക്ക് തിരിയുകയായിരുന്നു. അസാധാരണമായ വസ്തുതകളെ കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്തിരുന്ന ഗൗരവ് ഒരു ഹിപ്നോട്ടിക് വിദഗ്ധന്‍ കൂടിയായിരുന്നു.
2009-ലാണ് തിവാരി ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ചത്. പ്രേതങ്ങളേയും കെട്ടുകഥകളേയും ഭയന്ന് കഴിയുന്ന ജനങ്ങളെ അവയില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പാരാനോര്‍മല്‍ സൊസൈറ്റി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.