കർണാടകയിലെ ഹാസനിൽ വാഹനാപകടം; നാല് മരണം

ഹാസൻ: ബംഗളൂരു-മംഗലാപുരം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സ്ത്രീ ഉൾപ്പെടെ നാലു പേർ മരിച്ചു. സ്വകാര്യ ബസും ടൊയൊറ്റ ഇന്നോവ കാറും കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ 2.45ന് ദേശീയപാതയിൽ ഹാസനിലാണ് അപകടം.

മരിച്ചവരിൽ ബംഗളൂരു സഞ്ജീവിനി നഗർ സ്വദേശിയായ കാർ ഡ്രൈവർ ശങ്കർ മൂർത്തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകട സമയത്ത് കാറിൽ അഞ്ചു പേർ ഉണ്ടായിരുന്നു. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹാസൻ പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഹാസനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.