????? ???????????? ????????????? ???????? ????????? ?????????????? ????? ????????

മന്ത്രിസഭാ വികസനം: തെരഞ്ഞെടുപ്പിലേക്കുള്ള കൂട്ടിക്കിഴിക്കല്‍

ന്യൂഡല്‍ഹി: രണ്ടുവര്‍ഷം പൂര്‍ത്തിയായ കേന്ദ്രമന്ത്രിസഭയില്‍ നടത്തിയ അഴിച്ചുപണിയും വികസനവും തെരഞ്ഞെടുപ്പുരാഷ്ട്രീയം മുന്നില്‍ കണ്ട്. യു.പി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പും പ്രാദേശിക ജാതി, മത-പാര്‍ട്ടിതല കണക്കുകൂട്ടലുകളുമല്ലാതെ ഭരണപരിചയമോ കഴിവോ മന്ത്രിസഭാ വികസനത്തില്‍ ഘടകമായെന്നു പറയാനില്ല.

ഒ.ബി.സി, ദലിത് വിഭാഗങ്ങളെ ഒപ്പംനിര്‍ത്താനുള്ള ബി.ജെ.പി അജണ്ട മന്ത്രിസഭാ വികസനത്തില്‍ തെളിഞ്ഞുകിടക്കുന്നു. ഫലത്തില്‍, തെരഞ്ഞെടുപ്പിലേക്കുള്ള കൂട്ടിക്കിഴിക്കലുകളാണ് മന്ത്രിസഭാ വികസനത്തിന് ആധാരം. കഴിവുള്ളവര്‍ക്കുവേണ്ടി ഒരു തിരച്ചിലും നടന്നില്ല. കേന്ദ്രമന്ത്രിസഭാ പ്രവര്‍ത്തനം ഫലത്തില്‍ വണ്‍മാന്‍ ഷോ ആയി തുടരും.

മന്ത്രിസഭാ വികസനം നടത്തുന്നതുവരെ പറഞ്ഞുകേട്ടത്, പ്രധാനമന്ത്രിയുടെ ആഗ്രഹത്തിനൊത്ത് മിക്ക മന്ത്രിമാര്‍ക്കും പ്രവര്‍ത്തന വേഗം പോരെന്നാണ്. 19 പേരെ ഉള്‍പ്പെടുത്തുകയും നാലുപേരെ തഴയുകയും വഴി മന്ത്രിമാരുടെ എണ്ണം കൂട്ടിയിട്ടുണ്ടെങ്കിലും സര്‍ക്കാറിന്‍െറ കാര്യശേഷി വര്‍ധിപ്പിക്കാന്‍ പ്രാപ്തിയുള്ളവരെയാണ് പരിഗണിച്ചതെന്ന പ്രതിച്ഛായ സൃഷ്ടിക്കാനായില്ല.
വിജയ് ഗോയല്‍, എസ്.എസ്. അഹ്ലുവാലിയ, എം.ജെ. അക്ബര്‍ എന്നിവരൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് ഭരണരംഗത്ത് ‘ട്രെയ്നി’ സ്റ്റാറ്റസാണ്.
സുപ്രീംകോടതി അഭിഭാഷകന്‍ പി.പി. ചൗധരി, കാന്‍സര്‍ ചികിത്സകന്‍ സുഭാഷ് രാംറാവു എന്നിവര്‍ക്ക് പ്രവര്‍ത്തന മേഖലകളില്‍ കഴിവുണ്ട്. എന്നാല്‍, ഈ കഴിവുകള്‍ മാനദണ്ഡമാക്കാതെ ഒതുക്കിയിരുത്തിയ അനുഭവമാണ് മുമ്പ് ആരോഗ്യത്തില്‍നിന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പിലേക്ക് തരംതാഴ്്ത്തിയ ഡോ. ഹര്‍ഷ് വര്‍ധന്‍േറത്.  ഏറ്റവും കൂടുതല്‍ പരിഗണന കിട്ടിയത് രാജസ്ഥാനാണ്-നാലു മന്ത്രിമാര്‍. തെരഞ്ഞെടുപ്പു നടക്കാന്‍ പോവുന്ന യു.പി, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കും മധ്യപ്രദേശിനും മൂന്നു വീതം. വൈകാതെ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അസം, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവക്കും പരിഗണന കിട്ടി.
 പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ കഴിഞ്ഞാല്‍ പ്രവര്‍ത്തന മികവുകൊണ്ട് ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നവര്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ ഇല്ല.

അതിനിടയിലാണ് പ്രധാനമന്ത്രിയും ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായും ചേര്‍ന്ന് 19 പുതുമുഖങ്ങളെ കണ്ടത്തെിയത്. അത്രയും വിശ്വസ്ത വിധേയര്‍ കൂടിയായെന്നു മാത്രം. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പാകത്തിലുള്ള രണ്ടാംനിരക്കാരെ കേന്ദ്രമന്ത്രിസഭയില്‍ പ്രതിഷ്ഠിക്കുക കൂടിയാണ് മോദി-അമിത് ഷാ ടീം ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.