ന്യൂഡല്‍ഹി: മലയാളിയായ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി രജതിനെ ലഹരികച്ചവടക്കാര്‍ അടിച്ചുകൊന്ന സംഭവത്തിന്‍െറ അന്വേഷണ മേല്‍നോട്ടം ഡല്‍ഹി പൊലീസ് കമീഷണര്‍ അലോക്കുമാര്‍ വര്‍മക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് കമീഷണര്‍ നേരിട്ട് മേല്‍നോട്ടം ഏറ്റെടുത്തത്. രജതിന്‍െറ കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
അക്രമം നടന്ന മയൂര്‍ വിഹാറില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരത്തെി ജനങ്ങളുമായി കാര്യങ്ങള്‍ ചോദിച്ചറിയും. ഇക്കാര്യം ഉന്നയിച്ച് കേരളത്തില്‍നിന്നുള്ള എം.പിമാരില്‍ പലരും ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതിനിടെ, രജതിനെ കൊലപ്പെടുത്തിയ പാര്‍ക്കിനു മുന്നിലെ അനധികൃത കടകള്‍ നഗരസഭ പൊളിച്ചുനീക്കി. ഈ കടകള്‍ മറയാക്കി ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവിധ മലയാളി സംഘടനകള്‍ ഉന്നയിച്ച ആരോപണം കണക്കിലെടുത്താണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.