വനിതാ ജഡ്ജിയുടെ വസതിയില്‍നിന്ന് പട്ടാപ്പകല്‍ 200 പവനും പണവും കവര്‍ന്നു

ചെന്നൈ: സൈദാപേട്ട് സെഷന്‍സ് കോടതി ജഡ്ജി സീജയുടെ വസതിയില്‍നിന്ന് പട്ടാപ്പകല്‍ 200 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. വ്യാഴാഴ്ച രാവിലെ 10നും 11നും ഇടക്കാണ് സംഭവം. ജഡ്ജിയും കുടുംബവും പുറത്തുപോയി ഒരു മണിക്കൂറിനു ശേഷം തിരികെ എത്തിയപ്പോഴാണ് ക്വാര്‍ട്ടേഴ്സിന്‍െറ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്തെിയത്. അലമാരയില്‍ സൂക്ഷിച്ച 200 പവന്‍ സ്വര്‍ണവും പണവും കാണാതായെന്ന് അന്വേഷണത്തില്‍ കണ്ടത്തെി. പണം സംബന്ധിച്ച കണക്കുകള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രഹസ്യകാമറയില്‍ പതിഞ്ഞ രണ്ട് പേര്‍ക്ക് പൊലീസ് വലവിരിച്ചിട്ടുണ്ട്. അപ്പാര്‍ട്മെന്‍റില്‍ മറ്റ് ജഡ്ജിമാരുടെ കുടുംബങ്ങളുമുണ്ട്. ഇരുപത്തിനാലു മണിക്കൂറും പൊലീസ് സുരക്ഷാ സംവിധാനമുള്ള ന്യായാധിപന്‍മാരുടെ വസതിയില്‍ നടന്ന മോഷണം നഗരത്തില്‍ ഭീതി പടര്‍ത്തി.
മറ്റൊരു സംഭവത്തില്‍ നെയ്വേലിയിലെ സ്വര്‍ണക്കടയില്‍ നിന്ന് 1.5 കിലോ സ്വര്‍ണവും 20 കിലോ വെള്ളി ആഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടു. ഷോകേസില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കടത്തിയത്. കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറന്നിട്ടില്ല.  ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ കടയില്‍ കയറിയത്. വ്യാഴാഴ്ച രാവിലെ ജീവനക്കാരന്‍ കട  തുറന്നപ്പോഴാണ് വിവരം പുറത്തറിയുന്നത്. കട ഉടമ ആര്‍. സുരേഷിന്‍െറ പരാതിയില്‍ കടലൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സി. വി. ജയകുമാര്‍ സ്ഥലത്തത്തെി. സമീപത്തെ ചുറ്റുമതിലിന്‍െറ ഭാഗത്തുള്ള ടണല്‍ വഴിയാണ് മോഷ്ടാക്കള്‍ കെട്ടിടത്തിലേക്ക് എത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ കടയിലേക്ക് ടണല്‍ നിര്‍മിച്ച് അകത്തുകടന്ന് രണ്ട് കിലോ സ്വര്‍ണം മോഷ്ടിച്ചിരുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ് ആഭരണങ്ങള്‍ വീണ്ടെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.