ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗം: സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം –ഗവര്‍ണര്‍

ലഖ്നോ: ബുലന്ദ്ശഹര്‍ കൂട്ട ബലാത്സംഗം പോലുള്ള സംഭവം ഇനി സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കാറിനോടും പൊലീസിനോടും ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്ക് ആവശ്യപ്പെട്ടു. അതിനാവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യ സംഭവമല്ല. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്തരം കാര്യങ്ങള്‍ നാം കേട്ടുകൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവ് ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികളില്‍ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമാണ് ബുലന്ദ്ശഹറില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബാംഗങ്ങളെ തടഞ്ഞുനിര്‍ത്തി അമ്മയെയും മകളെയും പിടിച്ചിറക്കി കൊള്ളസംഘം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ 15പേര്‍ പിടിയിലായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.