സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് തെരയുന്ന ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം. വൈകിട്ട് ആറു മണിക്ക് മുമ്പ് കീഴടങ്ങണമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നതായും കോടതി അറിയിച്ചു. നിങ്ങള്‍ ഉത്തരവാദപ്പെട്ട ആളാണെങ്കില്‍ ഓടി ഒളിക്കരുത്. ആദ്യം കീഴടങ്ങുക അതിന് ശേഷം കോടതിയില്‍ ഹാജരാകുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പരാതിയില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാവാന്‍ പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും ഭാരതി ഒഴിഞ്ഞു മാറുകയായിരുന്നു. ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹിയിലെ കോടതി നേരത്തെ തള്ളിയിരുന്നു. കൂടാതെ, സോംനാഥ് കീഴടങ്ങണമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഭാരതിയുമായി പിണങ്ങിക്കഴിയുന്ന ഭാര്യ ലിപിക മിശ്ര നല്‍കിയ പരാതിയിലാണ് ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തത്. 2012ലാണ് സോംനാഥ് ഭാരതി മിത്രയെ വിവാഹം ചെയ്തത്. ഭാരതി തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് മിത്രയുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.