ന്യൂഡല്‍ഹി: താപവൈദ്യുതിനിലയത്തിന് നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ നടന്ന യു.പിയിലെ കാച്റി ഗ്രാമം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട നര്‍മദ സമരനേതാവ് മേധ പട്കറും സഹപ്രവര്‍ത്തകരും അറസ്റ്റില്‍. അലഹബാദ് സര്‍വകലാശാലക്കു സമീപത്തുനിന്നാണ് മേധയെയും ഒമ്പത് അനുയായികളെയും പൊലീസ് പിടികൂടിയത്. പ്രശ്നബാധിതപ്രദേശം സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ അനുമതി തേടിയില്ളെന്ന കാരണം പറഞ്ഞാണ് അറസ്റ്റ്. സോഷ്യലിസ്റ്റ് നേതാവ് ബന്‍വാരിലാല്‍ ശര്‍മയുടെ ഓര്‍മദിനത്തോടനുബന്ധിച്ച പരിപാടികളില്‍ പങ്കെടുക്കാനും ഭൂമി ഏറ്റെടുക്കല്‍ ചെറുത്തതിന്‍െറ പേരില്‍ അറസ്റ്റിലായ കര്‍ഷകരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്താനുമാണ് മേധ യു.പിയില്‍ എത്തിയത്. ഭൂമി ഏറ്റെടുക്കലിനെ എതിര്‍ത്ത കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധ ഉത്തരവുള്ളതിനാല്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് അവരോട് അഭ്യര്‍ഥിച്ചിരുന്നതായി അലഹബാദ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ്കുമാര്‍ പറഞ്ഞു. സന്ദര്‍ശനത്തിനു പറ്റിയ സമയമല്ളെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കല്‍ ബുദ്ധിമുട്ടാണെന്നുമാണ് എ.എസ്.പി അശുതോഷ് മിശ്ര പ്രതികരിച്ചത്. എന്നാല്‍, അറസ്റ്റിലായവരെ നിരുപാധികം വിട്ടയക്കണമെന്നും അന്യായ സ്ഥലമെടുപ്പ് നിര്‍ത്തിവെക്കണമെന്നും മേധ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.