ന്യൂഡല്‍ഹി: പാകിസ്താന്‍, ചൈന, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞരെ ഇന്ത്യ മാറ്റി നിയമിച്ചു. സയിദ് അക്ബറുദ്ദീനെ ഐക്യരാഷ്ര്ടസഭയിലെ സ്ഥിരം പ്രതിനിധിയാക്കാനും തീരുമാനിച്ചു. വിദേശകാര്യമന്ത്രാലയത്തിലെ മുഖ്യ വക്താവാണ് സയിദ് അക്ബറുദ്ദീന്‍.
വിദേശകാര്യമന്ത്രാലയത്തിലെ പടിഞ്ഞാറന്‍ മേഖലയുടെ ചുമതലയുള്ള നവ്തേജ് സര്‍ണയാണ് ലണ്ടനിലെ അടുത്ത ഹൈക്കമ്മീഷണറായി ചുമതലയേല്‍ക്കുന്നത്. രഞ്ജന്‍ മത്തായിയാണ് നിലവിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍. നവംബറില്‍ മോദിയുടെ ലണ്ടന്‍ പര്യടനത്തിന് ശേഷമായിരിക്കും മാറ്റമുണ്ടാകുക. ഭൂട്ടാനിലെ അംബാസഡറായ ഗൗതം ബംബാവാലേയാണ് പാകിസ്താനിലെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനാകുന്നത്. നിലവിലെ ഹൈക്കമ്മീഷണറായ ടി.സി.എ രാഘവന്‍ ഡിസംബര്‍ 31 ന് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഗൗതം നിയമിതനാകുന്നത്.
ജര്‍മനിയിലെ അംബാസഡറായ വിജയ് ഗോഖലെയായിരിക്കും ചൈനയിലെ പുതിയ അംബാസഡര്‍. അശോക് കാന്തയാണ് നിലവില്‍ ബെയ്ജിങിലെ ഇന്ത്യന്‍ സ്ഥാനപതി.
യു.എന്നിലെ സ്ഥിരം പ്രതിനിധിയാകുന്ന സയിദ് അക്ബറുദ്ദീന്‍, അശോക് മുഖര്‍ജിക്കു പകരമായാണ്ഐക്യരാഷ്ര്ട സഭയിലത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.