തീവ്രവാദി ഉള്‍പ്പെടെ മൂന്നു യുവാക്കള്‍ വെടിയേറ്റ് മരിച്ചനിലയില്‍

ശ്രീനഗര്‍: വടക്കന്‍കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ മൂന്നു യുവാക്കളെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്തെി. പത്തന്‍ ഗ്രാമത്തിലെ നിഹാല്‍പോറ^വൈലു റോഡിലാണ് 17നും 30നുമിടയില്‍ പ്രായമുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടത്തെിയത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സോപൂരിലെ ഹര്‍ഷിവാദ ഗ്രാമത്തിലെ ആമിര്‍ ഖാദിര്‍ റെഷിയെയാണ് (18) തിരിച്ചറിഞ്ഞത്. ഇയാള്‍ ലശ്കറെ ഇസ്ലാം എന്ന തീവ്രവാദി ഗ്രൂപ്പില്‍പെട്ടയാളാണെന്നും ജൂലൈ 15 മുതല്‍ ഇയാളെ കാണാനില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങളില്‍ ക്രൂരമായ മര്‍ദനങ്ങളേറ്റ പാടുകളുമുണ്ട്. ഗ്രാമീണര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ പൊലീസ് അന്വേഷണം തുടങ്ങി. തീവ്രവാദി ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാവാമെന്നാണ് പൊലീസിന്‍െറ വിലയിരുത്തല്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.