യമനില്‍ കുടുങ്ങിയ 70 ഗുജറാത്ത് നാവികരെ നാട്ടിലത്തെിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: യുദ്ധം പിടിമുറുക്കിയ യമനില്‍ കുടുങ്ങിയ ഗുജറാത്തില്‍നിന്നുള്ള 60 നാവികരെ നാട്ടിലത്തെിക്കാന്‍ തിരക്കിട്ട ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗുജറാത്ത് തീരദേശമേഖലകളായ കച്ചിലെ മാണ്ഡവി, ജാംനഗറിലെ ജോഡിയ, സലായ ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് 15 ദിവസമായി ഖോക തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നത്.
അഞ്ച് ബോട്ടുകളില്‍ ചരക്കുമായി പോയതായിരുന്നു സംഘം. കഴിഞ്ഞ ദിവസം ഗുജറാത്തില്‍നിന്നുള്ള ആറ് മത്സ്യത്തൊഴിലാളികള്‍ ഖോക തുറമുഖത്ത് സഖ്യകക്ഷി ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഇവരുടെ സുരക്ഷയില്‍ ആശങ്കയുയര്‍ന്നത്. അടിയന്തരമായി 70 പേരെയും തിരിച്ചത്തെിക്കാന്‍ നടപടി സ്വീകരിച്ചുവരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
കഴിഞ്ഞ ദിവസം റോക്കറ്റ് ആക്രമണത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ബോട്ടിലുള്ള ഒരു യാത്രക്കാരന്‍ പറഞ്ഞു. സഖ്യകക്ഷികളാണോ അതല്ല, ഹൂതി വിമതരാണോ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. മൂന്നു തവണയാണ് റോക്കറ്റ് പതിച്ചതെന്നും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്നും സിക്കന്ദര്‍ എന്ന നാവികന്‍ അയച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.