മുംബൈ: റായിഗഡിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ നിന്ന് കെണ്ടത്തിയ എല്ലും തലയോട്ടിയും ഷീനാ ബോറയുടെതു തന്നെയാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമായി. ഇന്ദ്രാണി മുഖര്‍ജി, ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെ അറസ്റ്റിനു പിന്നാലെ കഴിഞ്ഞ 27നാണ് ഗാഗൊഡെ ഖുര്‍ദില്‍ നിന്ന് എല്ലും തലയോട്ടിയും കണ്ടത്തെിയത്. കലീനയിലെ ഫോറന്‍സിക് ലാബില്‍ ഒരെല്ലും പല്ലിന്‍െറ കഷ്ണവും പ്രാഥമിക പരിശോധന നടത്തുകയും ഇവ ഷീനയുടെതാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഞായറാഴ്ച കൂടുതല്‍ അവശിഷ്ടങ്ങള്‍ വരുത്തി പരിശോധന നടത്തിയശേഷമാണ് തിങ്കളാഴ്ച അന്തിമ ഫലം പുറത്തുവിട്ടത്.
ഷീനയുടെ അമ്മ ഇന്ദ്രാണി, സഹോദരന്‍ മിഖായെല്‍ ബോറ, പിതാവ് സിദ്ധര്‍ഥ ദാസ് എന്നിവരുടെ സാമ്പിള്‍ ശേഖരിച്ചാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. ഇതോടെ, ഷീന ബോറ അമേരിക്കയിലാണെന്ന ഇന്ദ്രാണിയുടെ വാദം പൊളിഞ്ഞു. ഇതിനിടെ, ഇന്ദ്രാണി മുഖര്‍ജി, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരെ ബാന്ദ്രയിലെ കോടതി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്തു. 14 ദിവസമായി പൊലീസ് ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യംചെയ്യുകയായിരുന്നു. ഷീനയെ കൊല്ലാനുണ്ടായ കാരണം സാമ്പത്തിക ഇടപാടാണെന്നാണ് പൊലീസ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.