ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷനു (ഒ.ആര്‍.ഒ.പി ) വേണ്ടി നടത്തിവന്ന അനിശ്ചിത കാല നിരാഹാര സമരം വിമുക്ത ഭടന്‍മാര്‍ അവസാനിപ്പിച്ചു. എന്നാല്‍ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ മറ്റു സമരമുറകള്‍ തുടരുമെന്നും ശനിയാഴ്ച നടത്താന്‍ തീരുമാനിച്ച റാലിയില്‍ മാറ്റമി െല്ലന്നും സമരക്കാര്‍ അറിയിച്ചു. സര്‍വീസില്‍ നിന്ന് വി.ആര്‍.എസ് എടുത്തവരും ഒ.ആര്‍.ഒ.പി പദ്ധതിയുടെ കീഴില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പരിഷ്കരണം നടപ്പാക്കുമെന്നും പെന്‍ഷന്‍ നിര്‍ണയത്തിലെ സങ്കീര്‍ണത പരിഹരിക്കാന്‍ ഏകാംഗ കമ്മീഷനെ നിയമിക്കുമെന്നുമുള്ള പദ്ധതിയിലെ വ്യവസ്ഥകള്‍ സമരക്കാര്‍ക്ക് സ്വീകാര്യമല്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണം ആവശ്യമാണെന്നും ഏകാംഗ കമ്മീഷന് പകരം മൂന്ന് സൈനികരുള്‍പ്പടെ അഞ്ച് പേരടങ്ങുന്ന കമ്മീഷനെ നിയമിക്കണമെന്നുമാണ് ആവശ്യം. ഇതുള്‍പ്പടെയുള്ളവ ഉന്നയിച്ചാണ് സമരം തുടരുന്നത്. ആറു മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
പ്രധാനപ്പെട്ട നാല് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സമരം നയിക്കുന്ന മേജര്‍ ജനറല്‍ (റിട്ട.) സത്ബീര്‍ സിങ് ജന്തര്‍ മന്ദറില്‍ പറഞ്ഞു. അതേസമയം ബാക്കിയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാതിരുന്നാല്‍ നിരാഹാര സമരം പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച ഉച്ചക്കുശേഷം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. 2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നിലവില്‍ വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.