വണ്‍ റാങ്ക് വന്‍ പെന്‍ഷന്‍: സര്‍ക്കാര്‍ പ്രഖ്യാപനം നിരാശപ്പെടുത്തി -ആന്‍റണി

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ വിരമിച്ച സൈനികരെ നിരാശപ്പെടുത്തിയെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി എ.കെ ആന്‍റണി. സര്‍ക്കാറിന്‍്റെ പ്രഖ്യാപനം തീര്‍ത്തും നിരാശപ്പെടുത്തിയെന്നും വിമുക്ത ഭടന്‍മാരുടെ ആവശ്യങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നതെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.

നാല്‍പത് വര്‍ഷത്തിനിടെ ആദ്യമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷനില്‍ തീരുമാനമുണ്ടായി എന്ന കേന്ദ്ര സര്‍ക്കാരിന്‍്റെ അവകാശ വാദത്തെയും ആന്‍്റണി തള്ളി. 2014 ഫെബ്രുവരിയില്‍ യു.പി.എ സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനം എടുത്തിരുന്നെന്നും പ്രതിരോധ മന്ത്രിയെന്ന നിലയില്‍ താന്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.