ഗുഡ്ഗാവില്‍ പൊലീസിനു നേരെ ഗുണ്ടാസംഘത്തിന്‍െറ വെടിവെപ്പ്

ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ ഗുണ്ടാസംഘവും പൊലീസും തമ്മില്‍ വെടിവെപ്പ്. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. വെടിവെപ്പില്‍ ഗുണ്ടാ സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റു. നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ഹരിയാന അതിര്‍ത്തിക്കു സമീപം ഗുഡ്ഗാവിലെ ജനവാസമേഖലയിലാണ് വെടിവെപ്പുണ്ടായത്. പിടികിട്ടാപുള്ളികള്‍ എന്ന സംശയത്തെ തുടര്‍ന്ന്  സാന്‍ഡ്രോ കാര്‍  പൊലീസ് തടഞ്ഞപ്പോള്‍ ഡ്രൈവര്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തിരികെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഗുണ്ടാസംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഗുഡ്ഗാവിലുണ്ടാവുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ജൂലൈയില്‍ ഗുണ്ടനേതാവ് സഞ്ചരിച്ച കാറിനു നേരെ വെടിവെപ്പുണ്ടായിരുന്നു. നിയന്ത്രണം വിട്ടകാര്‍ ഓട്ടോയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.