ദയവു ചെയ്ത് വാഗ്ദാനങ്ങള്‍ നല്‍കരുത് -മോദിയോട് നിതീഷ്

പട്ന: ബി.ജെ.പിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വാഗ്പാടവവും നെഞ്ചത്ത് തട്ടുന്നതും ദിനംപ്രതിയുള്ള വാഗ്ദാനങ്ങളും മോദി അവസാനിപ്പിക്കണമെന്ന് നിതീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

മോദി സത്യസന്ധത പ്രകടിപ്പിക്കണം. ബിഹാറിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കുകയും വേണം. അല്ലാതെ നടപ്പിലാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങളും മധുരകരമല്ലാത്ത വാക്കുകളും പറഞ്ഞ് ജനങ്ങളെ കുഴപ്പത്തിലാക്കരുത്. ജനങ്ങളുടെ മുമ്പില്‍ സത്യങ്ങളും യഥാര്‍ഥ കണക്കുകളും അവതരിപ്പിക്കാന്‍ മോദി ശ്രദ്ധിക്കണമെന്നും നിതീഷ് ആവശ്യപ്പെട്ടു.

ബിഹാറിലെ ഭഗല്‍പുരിലാണ് മോദി പങ്കെടുക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.