ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ പാകിസ്താന്‍ ഉപയോഗിക്കുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും വെടിനിര്‍ത്തല്‍ ലംഘനവും തുടരുകയാണ്. എന്നാല്‍, സൈന്യം ജാഗ്രതയിലും പൂര്‍ണ സജ്ജവുമാണ്. ഭാവിയില്‍ യുദ്ധം അടക്കമുള്ള ഏത് നീക്കവും നേരിടാനാവുമെന്നും കരസേനാ മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
2003ലെ ഇന്ത്യ^പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഈ വര്‍ഷം മാത്രം 245 ആക്രമണങ്ങള്‍ പാക് സേന നടത്തിയിട്ടുണ്ട്. ആഗസ്റ്റില്‍ മാത്രം 55 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായി. കഴിഞ്ഞയാഴ്ച രാജ്യാന്തര അതിര്‍ത്തിയായ ആര്‍.എസ് പുരയില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകളടക്കം മൂന്നു പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.