ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഛോട്ടാ രാജൻ

ബാലി: ബാലിയിൽ നിയമനടപടികൾ തുടരുന്നതിൽ അസംതൃപ്തനാണെന്നും ഇന്ത്യയിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്നും അധോലോക നേതാവ് ഛോട്ടാ രാജൻ. താൻ പൊലീസിന് മുന്നിൽ കീഴടങ്ങിയതല്ലെന്നും രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
സിംബാബ്‍വെയിലേക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റ് നടന്നതെന്ന വാദവും രാജൻ തള്ളി.‌
തനിക്ക് ആരേയും പേടിയില്ലെന്ന് രാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദാവൂദ് ഇബ്രാഹീമില്‍ നിന്ന് ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജന്‍.
എതിർസംഘങ്ങളിൽ നിന്നുള്ള സംരക്ഷണാർഥം ഛോട്ടാ രാജന് പ്രത്യേക കമാൻഡോ സംഘത്തിന്റെ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാളിച്ചയൊന്നും ഇല്ലാത്തവിധം കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് ഇന്തൊനീഷ്യൻ പൊലീസ് അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.