വിദേശികള്‍ക്ക് ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം അനുവദിക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിദേശികള്‍ക്ക് ഇന്ത്യയില്‍ വാടക ഗര്‍ഭപാത്രം അനുവദിക്കാനാവില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. രാജ്യത്ത് വ്യാവസായികാടിസ്ഥാനത്തില്‍ വാടക ഗര്‍ഭധാരണം അനുവദിക്കില്ല. കുട്ടികള്‍ ഉണ്ടാവാത്ത ഇന്ത്യന്‍ ദമ്പതികള്‍ക്ക് മാത്രമേ ഇതനുവദിക്കാനാവൂ. ദമ്പതികളുടെ ആവശ്യം പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം മാത്രമെ അതിന് അനുമതി നല്‍കൂ. വാടക ഗര്‍ഭപാത്രത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ യഥാര്‍ത്ഥമാണെന്ന് പരിശോധിക്കാന്‍ ഒരു അതോറിറ്റി രൂപീകരിക്കുമെന്നും അംഗവൈകല്യത്തോടുകൂടി പിറക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ ദമ്പതികള്‍ വിസമ്മതിക്കുന്നപക്ഷം അത് കുറ്റകരമാക്കുമെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു. വ്യാവസായിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള വാടക ഗര്‍ഭധാരണങ്ങള്‍ നിരോധിക്കാനും കുറ്റകരമാക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.