ബീഫ് റെയ്ഡ്: പരാതി നല്‍കിയ ഹിന്ദുസേനാ നേതാവിനെ കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസില്‍ പശു ഇറച്ചി വിളമ്പുന്നുവെന്ന് പരാതി നല്‍കിയ ഹിന്ദുസേനാ നേതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരനായ വിഷ്ണു ഗുപ്തയെയാണ് ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കിയതിന് ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 182 പ്രകാരം ഗുപ്തക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്്റര്‍ ചെയ്തിട്ടുണ്ട്. തനിക്കെതിരെ പൊലീസ് നടപടി ഉണ്ടാകുമെന്നറിഞ്ഞതിനത്തെുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചിരുന്നു. ഡല്‍ഹിയിലെ തിലക് നഗറിനടുത്ത പ്രദേശത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചീഫ് സെക്രട്ടറി ജിജി തോംസണാണ് ഹിന്ദുസേനാ നേതാവിനെതിരെ പരാതി നല്‍കിയത്.

തിങ്കളാഴ്ചയാണ് ബീഫ് എന്ന പേരില്‍ ഗോമാംസം വിളമ്പുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു മലയാളിയും രണ്ടു കര്‍ണാടക സ്വദേശികളും അടങ്ങിയ യുവാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്. വിലവിവര പട്ടികയില്‍ ബീഫ് എന്നതുമാത്രം മലയാളത്തിലാണ് എഴുതിയിട്ടുള്ളത്. ഇക്കാര്യം ചോദ്യംചെയ്ത യുവാക്കള്‍ ഇതിന്‍റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. പൊലിസത്തെി പരിശോധന നടത്തുകയും പരാതിക്ക് അടിസ്ഥാനമില്ളെന്ന് കണ്ടത്തെുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ കേരളാ ഹൗസില്‍ പൊലിസ് റെയ്ഡ് നടത്തിയത് വന്‍ വിവാദമാവുകയായിരുന്നു.

തുടര്‍ന്ന് കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. സംഭവം ദേശീയ തലത്തില്‍ വിവാദമായതോടെ റെയ്ഡ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടുകയും ചെയ്തു. 

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കേരളാ ഹൗസ് സന്ദര്‍ശിച്ച് റെയ്ഡിനെതിരെ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.