നെറ്റ് ന്യൂട്രാലിറ്റിയെ ഫേസ്ബുക്ക് അനുകൂലിക്കുന്നു ^സുക്കർബർഗ്

ന്യൂഡൽഹി: ഫേസ്ബുക്ക് നെറ്റ് ന്യൂട്രാലിറ്റിയെ അനുകൂലിക്കുന്നുവെന്ന് സ്ഥാപകൻ മാർക്ക് സുക്കർബർഗ്. ഡൽഹി ഐ.ഐ.ടിയിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിൽ നെറ്റ് സമത്വത്തിന് പല നിയന്ത്രണങ്ങളുണ്ട്. അതിനെ തങ്ങൾ അംഗീകരിക്കുന്നുമുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളിൽ നെറ്റ് സമത്വത്തിന് എന്ത് നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നതെന്ന് പരിശോധിച്ച് അതിനെ അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നെറ്റ് സമത്വത്തിന് നല്ല രീതിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും അമേരിക്കയിൽ അത്തരം നിയന്ത്രണങ്ങളാണുള്ളത്. മറ്റുള്ളവർക്ക് പ്രശ്നമുണ്ടാക്കാത്ത തരത്തിൽ നെറ്റ് സമത്വത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്നും സുക്കർബർഗ്  കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഇൻറർനെറ്റ് വളരെ ചെലവേറിയതാണ്. ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തണമെന്നതിനായി മൊെെബൽ കമ്പനികൾ ലക്ഷക്കണക്കിന് ഡോളറാണ് ചെലവാക്കുന്ന്. അതിനാൽ തന്നെ അവർക്ക് ഇന്‍റർനെറ്റ് സൗജന്യമായി നൽകാനാവില്ല. എന്നാൽ, നിങ്ങൾ ഒരു വിഡിയോ കാണുന്നതിന് വരെ ഒാപ്പറേറ്റർ പണമീടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ് സമത്വത്തിന് വേണ്ടിയുള്ള നിവേദനങ്ങൾ കാണാനിടയായി. എന്നാൽ ഇന്‍റർനെറ്റ് ലഭിക്കാത്തവർക്ക് ഒാൺെെലൻ നിവേദനത്തിൽ ഒപ്പുവെക്കാനാവില്ല. അതിനാൽ അവർക്ക് കൂടി ഇൻറർനെറ്റ് നൽകുന്നതിന്‍റെ ധാർമിക ഉത്തരവാദിത്തം കൂടി നമുക്കുണ്ടെന്നും സുക്കർബർഗ് പറഞ്ഞു.

ചൈനയിലെ പ്രാചീന നഗരമായ സിയാന്‍ സന്ദര്‍ശിച്ച ശേഷമാണ് സുക്കര്‍ബര്‍ഗ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞദിവസം അദ്ദേഹം താജ്മഹൽ സന്ദർശിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.